job search

Entrance Examinations

Entrance Examinations
help line call 9400389231

B.TECH In ISAT 2012

B.TECH In ISAT 2012
http://www.iist.ac.in/

Calicut University

Ask...???

Saturday 13 September 2014

Icn-bÀ hmÀ¯IÄ




Icn-bÀ hmÀ¯IÄ
Zb ssKU³kv skâÀ
X¿m-dm-¡n-bXv Pko hn.]n
(tImÀUn-t\-äÀ kmcYn ssKU³kv skâÀ, t]cm-{¼)

പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാല പദവിയുള്ള തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഡോക്ടറല്‍, പിഎച്ച്.ഡി/മാസ്റ്റേഴ്സ്, ഡിപ്ളോമ, പി.ജി ഡിപ്ളോമ, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് കോഴ്സുകള്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 30 വരെ നടത്താം. ഇതിന്‍െറ പകര്‍പ്പ് ഒക്ടോബര്‍ ഏഴ് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് www.sctimst.ac.in വെബ്സൈറ്റ് കാണുക. -
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ ഗ്രൂപ് ബി, സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 194 ഒഴിവുകളാണുള്ളത്. സബ് ഇന്സ്പെക്ടര്‍ (സ്റ്റാഫ് നഴ്സ്)-36 ഒഴിവ്, റേഡിയോഗ്രാഫര്‍-ആറ്, ഫാര്‍മസിസ്റ്റ്-73, കോണ്‍സ്റ്റബ്ള്‍ (വാര്‍ഡ് ബോയ്/ഗേള്‍)-24, കുക്ക്-19 തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അപേക്ഷ ബന്ധപ്പെട്ട റിക്രൂട്ട്മെന്‍റ് സെന്‍ററിലേക്കാണ് അയക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ ഏഴ്. വിവരങ്ങള്‍ക്ക് http://crpf.nic.in/recruitments.htm വെബ്സൈറ്റ് കാണുക. -

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ദുര്‍ഗാപൂര്‍ പ്ളാന്‍റില്‍ ഓപറേറ്റര്‍ കം ടെക്നീഷ്യന്‍, അറ്റന്‍ഡന്‍റ് കം ടെക്നീഷ്യന്‍, മെഡിക്കല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്നീ തസ്തികകളിലെ 267 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, മെറ്റലര്‍ജി, കെമിക്കല്‍, ഇലക്ട്രോണിക്സ്, വെല്‍ഡര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, റേഡിയോളജി, ഫാര്‍മസിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. www.sail.co.in എന്ന വെബ്സൈറ്റില്‍ Careers എന്ന വിഭാഗത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ എട്ട്.

ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍ജിനീയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്.ഡി പഠനത്തിനുള്ള യോഗ്യതാ പരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങിന് (ഗേറ്റ്) ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്ടോബര്‍ ഒന്നാണ് അവസാന തീയതി.
മാനവശേഷി വികസന മന്ത്രാലയത്തിന്‍െറയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും സാമ്പത്തിക സഹായത്തോടെയുള്ള ഉന്നത പഠനത്തിന് ഗേറ്റ് സ്കോര്‍ അനിവാര്യമാണ്.
വിദ്യാഭ്യാസ യോഗ്യത:
എന്‍ജിനീയറിങ്/ടെക്നോളജി/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി എന്നിവയില്‍ ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷം പഠിക്കുന്നവര്‍, നാലുവര്‍ഷ ബി.എസ് കോഴ്സിന്‍െറ അവസാനവര്‍ഷം പഠിക്കുന്നവര്‍, സയന്‍സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് എന്നിവയിലോ തത്തുല്യമായവയിലോ മാസ്റ്റര്‍ ബിരുദം നേടിയവരും അവസാനവര്‍ഷം പഠിക്കുന്നവരും, എന്‍ജിനീയറിങ്/ടെക്നോളജി എന്നിവയില്‍ നാലുവര്‍ഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിന്‍െറ രണ്ടാം വര്‍ഷമോ അതിനു മുകളിലോ പഠിക്കുന്നവര്‍; എന്‍ജിനീയറിങ്/ടെക്നോളജി എന്നിവയില്‍ അഞ്ചുവര്‍ഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം അല്ളെങ്കില്‍ ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാം എന്നിവയുടെ നാലാം വര്‍ഷമോ അതിനു മുകളിലോ പഠിക്കുന്നവര്‍, അഞ്ചുവര്‍ഷ ഇന്‍റഗ്രേറ്റഡ് എം.എസ്സി അല്ളെങ്കില്‍ അഞ്ചുവര്‍ഷ ഇന്‍റഗ്രേറ്റഡ് ബി.എസ്.എം.എസ് പ്രോഗ്രാമിന്‍െറ അവസാനവര്‍ഷം പഠിക്കുന്നവര്‍, യു.പി.എസ്സി/എ.ഐ.സി.ടി.ഇ എന്നിവ അംഗീകരിച്ച പ്രഫഷനല്‍ സൊസൈറ്റികള്‍ (ഉദാ: AMIEBY IE(I), AMICE(I) BY ICE(I)) നടത്തുന്ന പരീക്ഷകളിലൂടെ ബി.ഇ/ബി.ടെക് എന്നിവക്ക് തുല്യമായ യോഗ്യത നേടിയവര്‍.
അപേക്ഷാ ഫീസ്
ജനറല്‍/ഒ.ബി.സി പുരുഷ അപേക്ഷകര്‍ക്ക് 1500 രൂപ. വനിതകള്‍ക്ക് 750 രൂപ. എസ്.സി/എസ്.ടി/ശാരീരികവെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് 750 രൂപ. ഇ-ചെലാന്‍ അല്ളെങ്കില്‍ നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ഏഴ് ഐ.ഐ.ടികളും (മുംബൈ, ഡല്‍ഹി, ഗുവാഹതി, കാണ്‍പൂര്‍, ഖൊരഗ്പൂര്‍, ചെന്നൈ, റൂര്‍ക്കി) സംയുക്തമായാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്. 2015ലെ പരീക്ഷാ നടത്തിപ്പിനുള്ള ചുമതല കാണ്‍പുര്‍ ഐ.ഐ.ടിക്കാണ്. ഐ.ഐ.എസ്.സിയും ഐ.ഐ.ടികളും ഉള്‍പ്പെടുന്ന എട്ട് സോണ്‍ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേണ്ടത്. കേരളത്തില്‍നിന്നുള്ളവര്‍ ഐ.ഐ.എസ്.സിയുടെയും ഐ.ഐ.ടി മദ്രാസിന്‍െറയും കീഴിലാണ് വരുന്നത്. പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക്: http://gate.iitk.ac.in/ - See
മുംബൈ നേവല്‍ ഡോക് യാര്‍ഡില്‍ 548 ട്രേഡ്സ്മാന്‍
മുംബൈ നേവല്‍ ഡോക് യാര്‍ഡില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍ 548 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണ്. 10 ക്ളാസ് പാസായിരിക്കണം. 18നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. സംവരണ വിഭാഗങ്ങള്‍ക്ക് വയസ്സിളവ് ലഭിക്കും. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും www.godiwadabhartee.com വെബ്സൈറ്റ് കാണുക.
എം.ബി.എ കോളജുകളില്‍ പ്രവേശത്തിന് എം-ജെപാറ്റ്
രാജ്യത്തെ എം.ബി.എ കോളജുകളില്‍ മാനേജ്മെന്‍റ് കോഴ്സുകളില്‍ പ്രവേശത്തിന് അവസരമൊരുക്കുന്ന ഒറ്റ പ്ളാറ്റ്ഫോമാണ് എം-ജെപാറ്റ് (M-JPAT) എന്നറിയപ്പെടുന്ന മാനേജ്മെന്‍റ് ജോയന്‍റ് പേഴ്സനാലിറ്റി അസസ്മെന്‍റ് ടെസ്റ്റ്. മാനേജ്മെന്‍റ് പ്രവേശ പരീക്ഷകളായ കാറ്റ്, എക്സാറ്റ്, സിമാറ്റ്, മാറ്റ്, ആറ്റ്മ, ജിമാറ്റ് എന്നിവയിലൊന്നില്‍ യോഗ്യത നേടിയവര്‍ക്ക് എം-ജെപാറ്റ് വഴി പ്രവേശത്തിന് അപേക്ഷിക്കാം. 2014 സെപ്റ്റംബറിനും 2015 ഫെബ്രുവരിക്കും ഇടയില്‍ നടക്കുന്ന പ്രവേശ പരീക്ഷകളില്‍ പങ്കെടുത്തവരായിരിക്കണം. എം-ജെപാറ്റില്‍ അംഗങ്ങളായ കോളജുകളിലേക്ക് പൊതുവായ ഗ്രൂപ് ഡിസ്കഷനും ഇന്‍റര്‍വ്യൂവും വഴിയാണ് പ്രവേശം ലഭിക്കുക. ഓരോ കോളജിലേക്കും വെവ്വേറെ അപേക്ഷ അയക്കേണ്ട പ്രയാസം ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് ഒഴിവാകും. 1900 രൂപയാണ് അപേക്ഷാ ഫീസ്.
രാജ്യത്തെ 65ഓളം നഗരങ്ങളിലായാണ് ഇന്‍റര്‍വ്യൂ നടക്കുക. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രങ്ങള്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവരായിരിക്കണം അപേക്ഷകര്‍. അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2015 ഫെബ്രുവരി 10 ആണ്.
ഗ്രൂപ് ഡിസ്കഷനും ഇന്‍റര്‍വ്യൂവിനും ശേഷം യോഗ്യരായ വിദ്യാര്‍ഥികളെ കോളജുകള്‍ തെരഞ്ഞെടുക്കും.
എം-ജെപാറ്റില്‍ അംഗങ്ങളായ കോളജുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ www.mjpat.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
- See more at: http://www.madhyamam.com/education/node/1996#sthash.u1GFbNCs.dpuf

വിവിധ തസ്തികകളില്‍ 159 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്‍റ് ഡയറക്ടര്‍, എയര്‍ സേഫ്റ്റി ഓഫിസര്‍, ഓപറേഷന്‍ ഓഫിസര്‍, അസിസ്റ്റന്‍റ് അഡൈ്വസര്‍, സ്പെഷലിസ്റ്റ് ഗ്രേഡ് III, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 11.
വിശദ വിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക. - See more at:
ഫിസിക്സില്‍ ഗവേഷണത്തിന് ഐനാറ്റ്
പുണെയിലെ ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിലും (ഐ.യു.സി.എ.എ) നാഷനല്‍ സെന്‍റര്‍ ഫോര്‍ റേഡിയോ ആസ്ട്രോഫിസിക്സിലും (എന്‍.സി.ആര്‍.എ) ഫിസിക്സ്, ആസ്ട്രോണമി, അസ്ട്രോഫിസിക്സ് എന്നിവയില്‍ ഗവേഷണം നടത്തുന്നതിനുള്ള പ്രവേശ പരീക്ഷയായ ഐനാറ്റിന് (IUCAA-NCRA Admission Test) ഇപ്പോള്‍ അപേക്ഷിക്കാം.
യോഗ്യത: എം.എസ്സി, ഇന്‍റഗ്രേറ്റഡ് എം.എസ്സി അല്ളെങ്കില്‍ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് എന്നിവ 55 ശതമാനം മാര്‍ക്കോടെ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഇതിനുപുറമെ, പ്രതിഭാശാലികളായ അവസാന വര്‍ഷ ബി.എസ്സി, ഒന്നാം വര്‍ഷ എം.എസ്സി, നാലാം വര്‍ഷ ഇന്‍റഗ്രേറ്റഡ് എം.എസ്സി, രണ്ട്, മൂന്ന് വര്‍ഷ ബി.ഇ/ബി.ടെക് വിദ്യാര്‍ഥികള്‍ക്കും പിഎച്ച്.ഡിക്ക് മുന്‍കൂറായി തെരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷിക്കാം. എം.എസ്സി പുര്‍ത്തിയാക്കിശേഷമായിരിക്കും ഇവര്‍ക്ക് പി.എച്ച്ഡിക്ക് പ്രവേശം ലഭിക്കുക. ബി.ഇ, ബി.ടെക്, എം.ഇ അല്ളെങ്കില്‍ ഫിസിക്സ്, ഇലക്ട്രോണിക്സ്, ആസ്ട്രോണമി അല്ളെങ്കില്‍ അപൈ്ളഡ് മാത്തമാറ്റിക്സ് എന്നിവയില്‍ ബി.എസ്സി, എം.എസ്സി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
www.ncra.tifr.res.in/inat എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 22. ഡിസംബര്‍ 18നാണ് പരീക്ഷ നടക്കുക.
ഐനാറ്റിന് പുറമെ ഫെബ്രുവരിയില്‍ നടക്കുന്ന ജോയന്‍റ് എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (ജെസ്റ്റ്) വഴിയും പിഎച്ച്.ഡിക്ക് പ്രവേശം നേടാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് http://mutha.ncra.tifr.res.in/ എന്ന വെബ്സൈറ്റില്‍ Students വിഭാഗത്തില്‍ Shortterm programmes എന്നതില്‍ INAT എന്ന ലിങ്ക് കാണുക.
അസിസ്റ്റന്‍റ് ഫാര്‍മസിസ്റ്റ്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ എല്‍.ഡി ക്ളാര്‍ക്ക്: പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവില്‍ സപൈ്ളസ് കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് ഫാര്‍മസിസ്റ്റിന്‍െറ 54 ഒഴിവുകളും കൊല്ലം, പാലക്കാട് ജില്ലകളില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ എല്‍.പി സ്കൂള്‍ അസിസ്റ്റന്‍റിന്‍െറ (മലയാളം) 15 ഒഴിവുകളും ഉള്‍പ്പെടെ 146 ഒഴിവുകളിലേക്ക് പി.എസ്സി അപേക്ഷ ക്ഷണിച്ചു.
കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്‍റ് കോര്‍പറേഷനില്‍ 10 ലോവര്‍ ഡിവിഷന്‍ അക്കൗണ്ടന്‍റ്, കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ എല്‍.ഡി ക്ളര്‍ക്/ബില്‍ കലക്ടര്‍, വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (ഹൈസ്കൂള്‍), പൊതുമരാമത്ത് വകുപ്പില്‍ ആറ് അസി. എന്‍ജിനീയര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ഏഴ് അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ (ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക്), മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ സീനിയര്‍ ലെക്ചറര്‍/ലെക്ചറര്‍, കേരള സ്റ്റേറ്റ് സിവില്‍ സപൈ്ളസ് കോര്‍പറേഷനില്‍ നാല് ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്), വിവിധ വകുപ്പുകളിലായി ആയുര്‍വേദ നഴ്സ്, അറബിക് ലെക്ചറര്‍, വാച്ച്മാന്‍, പമ്പ് ഓപറേറ്റര്‍, അസി.എന്‍ജിനീയര്‍, റിസര്‍വ് വാച്ചര്‍, ഡിപ്പോ വാച്ചര്‍, എല്‍.ഡി ക്ളാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ടഗ് ഡ്രൈവര്‍, എല്‍.പി സ്കുള്‍ അസിസ്റ്റന്‍റ് (കന്നഡ മീഡിയം), കൂലി വര്‍ക്കര്‍, സയന്‍റിഫിക് അസിസ്റ്റന്‍റ് (കെമിസ്ട്രി), വൊക്കേഷനല്‍ ടീച്ചര്‍-ലൈവ് സ്റ്റോക് മാനേജ്മെന്‍റ്, ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (കന്നഡ മീഡിയം), സ്റ്റെനോഗ്രാഫര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ളാനര്‍, പ്രി പ്രൈമറി ടീച്ചര്‍, ലൈന്‍മാന്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍.
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നേരത്തെ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 17. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം
കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പക്ക് സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ (കെ.എസ്.എം. ഡി.എഫ്.സി) അപേക്ഷ ക്ഷണിച്ചു. സ്റ്റുഡന്‍റ് പ്ളസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാര്‍സി, ജൈന വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രഫഷനല്‍/ ടെക്നിക്കല്‍ കോഴ്സുകളില്‍ ധനസഹായം ലഭിക്കും. സ്വദേശത്ത് 7.5 ലക്ഷവും വിദേശത്ത് 20 ലക്ഷവും രൂപ അനുവദിക്കും. സ്വത്ത്/ആഭരണം ഈടില്‍ മൂന്ന് ശതമാനമാണ് പലിശ നിരക്ക്. ഒരു വര്‍ഷം വരെയുള്ള കോഴ്സുകള്‍ക്ക് രണ്ടു ലക്ഷവും രണ്ടു വര്‍ഷം വരെയുള്ള കോഴ്സുകള്‍ക്ക് മൂന്നു ലക്ഷവും മൂന്നു വര്‍ഷം വരെയുള്ള കോഴ്സുകള്‍ക്ക് 4.5 ലക്ഷവും അഞ്ചു വര്‍ഷം വരെയുള്ള കോഴ്സുകള്‍ക്ക് 7.5 ലക്ഷവുമാണ് ലഭിക്കുക. കോളജ് പ്രവേശ ഫീസ്, ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ചെലവുകള്‍, പരീക്ഷാ ഫീസ് എന്നീ ഇനങ്ങളിലാണ് തുക അനുവദിക്കുക. യു.ജി.സി, എ.ഐ.സി.ടി.ഇ, എം.സി.ഐ, എന്‍.സി.ഐ തുടങ്ങിയ സ്ഥാപനങ്ങള്‍ അനുവദിച്ച കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 81,000 രൂപയിലും നഗരങ്ങളില്‍ 1,03,000 രൂപയിലും കൂടരുത്. വിദ്യാര്‍ഥിയുടെ പ്രായം: 16-32. Managing Director, Kerala State Minorities Development Finance Corporation Ltd, KURDFC building, Chakkorathkulam, Westhill (p.o), Kozhikode- 673005 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.ksmdfc.org, www.minoritywelfare.com. ഫോണ്‍: 0495 2769366, 2369366.
ഇന്ത്യന്‍ ഓയില്‍-സൈമണ്‍ ഫ്രേസര്‍ യൂനിവേഴ്സിറ്റി ഫെലോഷിപ്
ക്ളീന്‍ എനര്‍ജി, ഹൈഡ്രജന്‍, ഫ്യൂവല്‍ സെല്‍ ടെക്നോളജി, പ്രകൃതി വാതകം, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ എന്നീ മേഖലകളില്‍ ഗവേഷണം നടത്തുന്നതിന് കാനഡയിലെ സൈമണ്‍ ഫ്രേസര്‍ യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് അപേക്ഷിക്കാം. രണ്ടു പേര്‍ക്കാണ് അവസരം. കെമിസ്ട്രി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം അപേക്ഷകര്‍. സി.എസ്.ഐ.ആര്‍/യു.ജി.സി നെറ്റ്, ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൈമണ്‍ ഫ്രേസര്‍ യൂനിവേഴ്സിറ്റിയില്‍ 12 മാസത്തെ പഠനമുണ്ടാകും. തുടര്‍ന്ന്, മൂന്നു വര്‍ഷം ഇന്ത്യയില്‍ ഗവേഷണം നടത്താം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 19. വിശദവിവരങ്ങള്‍ക്ക് www.iocl.com എന്ന വെബ്സൈറ്റില്‍ What's New എന്ന വിഭാഗം കാണുക.
ഭാവി ശാസ്ത്രജ്ഞര്‍ക്കായി എസ്.എന്‍. ബോസ് സ്കോളേഴ്സ് പ്രോഗ്രാം
ഭാവി ശാസ്ത്രജ്ഞരെ വാര്‍ത്തടുക്കുന്നതിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ബോര്‍ഡും ഇന്തോ-യു.എസ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോറവും അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് വിസ്കോണ്‍സിനും സംയുക്തമായി ആരംഭിച്ച എസ്.എന്‍. ബോസ് സ്കോളേഴ്സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. അമേരിക്കയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പദ്ധതിപ്രകാരം പഠിക്കാന്‍ അവസരം ലഭിക്കുന്നതാണ് ഈ പ്രോഗ്രാം. ഗവേഷണ തല്‍പരരായവര്‍ക്ക് ഏറെ അനുയോജ്യമാണ് ഇത്.
യോഗ്യത: അറ്റ്മോസ്ഫറിക് ആന്‍ഡ് എര്‍ത്ത് സയന്‍സ്, കെമിക്കല്‍ സയന്‍സ്, എന്‍ജിനീയറിങ് സയന്‍സ്, മാത്തമാറ്റിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടേഷനല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സ് എന്നിവയില്‍ ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
സ്റ്റൈപെന്‍ഡ്, താമസ സൗകര്യം, യാത്രച്ചെലവ് എന്നിവ ഉള്‍പ്പെടുന്നതാണ് സ്കോളര്‍ഷിപ്. 2015 മേയ്-ജൂലൈ മാസങ്ങളിലാണ് പ്രോഗ്രാം കാലയളവ്. bose@indousstf.org അല്ളെങ്കില്‍ indousstfbose@gmail.com എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 31. വിശദ വിവരങ്ങള്‍ക്ക് www.iusstf.com എന്ന വെബ്സൈറ്റില്‍ Announcements എന്ന വിഭാഗം കാണുക.

klm-b-§Ä¡v hnfn-¡pI
9400 389 231 (5-8 pm only)

SSF Schoolership

Army Jobs

Army Jobs
http://nausena-bharti.nic.in/

Vacancies in Hindustan

Parliamentary

More Education News